തിരുവനന്തപുരം : ജനറല്‍ ആശുപത്രിയില്‍ നിലവിലെ പണിമുടക്കുന്ന എക്‌സറേ മെഷീന് പകരം നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവുമധികം ഇമേജുകള്‍ എടുക്കാന്‍ കഴിയുന്ന ഡിMain
ജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം (ഡി.ആര്‍.സിസ്റ്റം) അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
സിസ്റ്റം വാങ്ങാനുള്ള പ്രൊപ്പോസല്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.അതിനാല്‍ അപേക്ഷ ലഭിച്ചാല്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ എത്രയും വേഗം പുതിയത് വാങ്ങാനുള്ള നടപടി ഡി.എച്ച്.എസും ഡി.എം.ഒ.യും ജനറല്‍ ആശുപത്രി സൂപ്രണ്ടും സ്വീകരിക്കണം.പത്രവാര്‍ത്ത കണ്ട് കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ജനറല്‍ ആശുപത്രി ചീഫ് റേഡിയോഗ്രാഫറും ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടറും കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരായി. യു.പി.എസ് തകരാര്‍ മൂലമാണ് യന്ത്രം പണി മുടക്കിയതെന്നും പുതിയ യു.പി.എസ് വച്ച് നിലവില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രോഗികള്‍ ഏറെയുളളതും ഉപയോഗം വര്‍ദ്ധിച്ചതും മൂലം എക്‌സറേ ഇമേജ് ക്വാളിറ്റിയില്‍ ന്യൂനത സംഭവിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: