തിരുവനന്തപുരം: നെല്ല് സംഭരണം അടക്കം കേരളത്തിലെ നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് ബി ജെ പി .മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി.ആര്‍. നായര്‍ എന്നിവരുള്‍പ്പെട്ട സമിതി വിവിധ ജില്ലകളിലെത്തി നെല്‍കര്‍ഷകരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും. കാര്‍ഷിക രംഗത്തെ വിദഗ്ധരും സമിതിയുടെ ഭാഗമാണ്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റിയിലെ തീരുമാനമാണിത്. ബിജെപി പ്രതിനിധിസംഘം ജൂലൈ 3 ന് തൃശൂര്‍, 4 ന് പാലക്കാട്, 6 ന് ആലപ്പുഴ ജില്ലകളിലെത്തി കര്‍ഷകരെ കാണും. നെല്ല് സംഭരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നേരിടുള്ള ഇടപെടല്‍ ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യം. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിലും പണം അനുവദിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്ന വീഴ്ച മൂലം കടക്കെണിയിലായ കേരളത്തിലെ നെല്ല് കര്‍ഷരെ സഹായിക്കാനാണ് ബിജെപി ശ്രമം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: