Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭാരത ബാഡ്മിന്റണിന് പുത്തന്‍ ആയുഷ്

യുഎസ് ഓപ്പണ്‍ ബാഡ്മിന്റണിലൂടെ കന്നി കിരീട നേട്ടം; തന്‍വി ശര്‍മ ഫൈനലില്‍ തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 01:08 pm IST
in Sports

ഇയോവ: കിരീട നേട്ടത്തില്‍ വറുതിയിലെത്തിയ ഭാരത ബാഡ്മിന്റണിന് പുത്തന്‍ ഉണര്‍വേകി ആയുഷ് ഷെട്ടി. യുഎസ് ഓപ്പണ്‍ ബാഡ്മിന്റണിലൂടെ കരിയറിലെ കന്നി കിരീടം സ്വന്തമാക്കി. യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കാനഡയുടെ ബ്രയാന്‍ യാങ്ങിനെ നേരിട്ടുള്ള ഗെയിമിന് തകര്‍ത്താണ് ആയുഷിന്റെ സുവര്‍ണനേട്ടം. സ്‌കോര്‍ 21-18, 21-13.

ടൂര്‍ണമെന്റില്‍ ഭാരതത്തിന്റെ തന്‍വി ശര്‍മ വനിതാ സിംഗിള്‍സ് ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. ടോപ് സീഡ് താരവും ടൂര്‍ണമെന്റിലെ ഫേവറിറ്റുമായ ബെയ്വെന്‍ ഷാങ്ങിനോടാണ് തന്‍വി പരാജയപ്പെട്ടത്. സ്‌കോര്‍ 21-11, 16-21, 21-10.
നിലവിലെ സീസണില്‍ ഭാരതത്തിനായി കിരീടം സ്വന്തമാക്കുന്ന ആദ്യ ബാഡ്മിന്റണ്‍ താരമാണ് 20കാരനായ ആയുഷ് ഷെട്ടി. കൂടാതെ പുരുഷ സിംഗിള്‍സില്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഭാരത താരം ബാഡ്മിന്റണില്‍ ടൈറ്റില്‍ സ്വന്തമാക്കുന്നത്. 2023ല്‍ ലക്ഷ്യ സെന്‍ കാനഡ ഓപ്പണ്‍ സ്വന്തമാക്കിയതാണ് ഭാരത പുരുഷ സിംഗിള്‍സിലെ ഒടുവിലത്തെ ബിഡബ്ല്യുഎഫ് ടൂര്‍ നേട്ടം. ലോക റാങ്കിങ്ങില്‍ 34-ാം സ്ഥാനത്താണ് ആയുഷ് ഷെട്ടി. 33-ാം റാങ്കുകാരനാണ് ആയുഷ് തോല്‍പ്പിച്ച ബ്രയാന്‍ യാങ്. നേരിട്ടുള്ള ഗെയിമിനാണ് ഫൈനല്‍ ജയിച്ചതെങ്കിലും കടുത്ത പോരാട്ടം 47 മിനിറ്റ് വരെ നീണ്ടു.

കിരീടനേട്ടത്തില്‍ ആയുഷ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് സെമിയിലായിരുന്നു. ലോക ആറാം നമ്പര്‍ താരം ടൈനീസ് തായിപേയിയുടെ കോ ടിയെന്‍ ഷെന്‍ ആയിരുന്നു എതിരാളി. ആദ്യ ഗെയിം പിന്നില്‍ പോയ ശേഷം തുടരെ രണ്ട് ഗെയിമുകള്‍ സ്വന്തമാക്കിയാണ് ഭാരത താരം ജയിച്ചത്. സ്‌കോര്‍ 21-23, 21-15, 21-14നായിരുന്നു വിജയം. ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ മാഗ്നസ് ജോഹന്നാസെനിനെ തോല്‍പ്പിച്ച ആയുഷ് പ്രീക്വാര്‍ട്ടറില്‍ തരുണ്‍ മണ്ണേപള്ളിയെ കീഴടക്കി. ക്വാര്‍ട്ടറില്‍ ആയുഷിന് മുമ്പില്‍ കീഴടങ്ങിയത് കോ ക്വാന്‍ ലിന്‍ ആണ്.

തുടക്കം മുതല്‍ തകര്‍പ്പന്‍ മുന്നേറ്റം കാഴ്‌ച്ചവച്ചാണ് വനിതാ സിംഗിള്‍സില്‍ തന്‍വി ഫൈനല്‍ വരെ മുന്നേറിയത്. ഫൈനലില്‍ 16കാരിയായ ഭാരത താരം ബെയ്വെനിനോട് പരാജയപ്പെടുകയായിരുന്നു.

Tags: Ayush ShettyUS Open badmintonTanvi Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ആയുഷ് ഷെട്ടിക്ക് വെങ്കലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.