കൊച്ചി: നികുതി സമാഹരണത്തില്‍ തിരുവനന്തപുരം സോണ്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസത്തിനുളളില്‍ ജിഎസ്ടി സമാഹരണത്തില്‍ 18 ശതമാനവും സെന്‍ട്രല്‍ എക്സൈസ് വരുമാനത്തില്‍ 14 ശതമാനവുമാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്നും ചീഫ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍ പറഞ്ഞു.
2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ രണ്ടു മാസത്ത ജിഎസ്ടി സമാഹരണം 3,238 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 4,433 കോടിയുമായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി 3,826 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 5,056 കോടിയുമായി ഉയര്‍ന്നു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ജിഎസ്ടി സമാഹരണം 18,371 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 26,824 കോടിയുമായിരുന്നുവെന്നും കമ്മിഷണര്‍ പറഞ്ഞു.













