Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആദ്യം എംവിആര്‍, മകന്‍, പിന്നാലെ റവാഡ… കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്ന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 10:18 am IST
in Article

കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന റവാഡ എ. ചന്ദ്രശേഖര്‍ പാര്‍ട്ടി ഭരണത്തില്‍ പോലീസ് തലപ്പത്തെത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഇടയില്‍ ചര്‍ച്ച സജീവമാകുന്നു. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് ജീവിതാവസാനംവരെ സിപിഎമ്മും പോഷക സംഘടനകളും വേട്ടയാടിയ എം.വി. രാഘവനേയും മാധ്യമ പ്രവര്‍ത്തകനായിരുന്ന രാഘവന്റെ മകന്‍ എം.വി. നികേഷ് കുമാറിനേയും കൂടെക്കൂട്ടിയ സിപിഎം നേതൃത്വം ഒടുവില്‍ റവാഡയേയും അംഗീകരിച്ചതോടെ കൂത്തുപറമ്പ് വെടിവയ്‌പ്പ് രക്തസാക്ഷികളെ പാര്‍ട്ടി മറന്നുവോയെന്ന ചോദ്യമാണ് ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നത്. ഈയുള്ള കാലം മുഴുവന്‍ കൂത്തുപറമ്പ് വെടിവെയ്‌പ്പിനെതിരേയും വെടിയേറ്റ് മരിച്ചവര്‍ക്ക് വേണ്ടിയും വാതോരാതെ പ്രസംഗിച്ച പാര്‍ട്ടി പറഞ്ഞതെല്ലാം ഒന്നൊന്നായി അധികാരത്തിനും ചില പാര്‍ട്ടി നേതാക്കളുടെ സ്വാര്‍ത്ഥതയ്‌ക്കുമായി വിഴുങ്ങുകയല്ലെ എന്ന ചോദ്യമാണ് സിപിഎം അണികളും പാര്‍ട്ടി പ്രവര്‍ത്തകരും പരസ്പരം ചോദിക്കുന്നത്.

വെടിവെയ്‌പ്പ് നടന്ന അന്ന് തൊട്ട് പാര്‍ട്ടി വൈകാരികമായി കൊണ്ടു നടന്ന രക്തസാക്ഷികളെ മറന്ന് വെടിവെപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ ഇടത് സര്‍ക്കാരിന്റെ കാലത്ത് പോലീസ് തലപ്പത്തേക്ക് വരുന്നത് വലിയ രാഷ്‌ട്രീയ കൗതുകത്തിനും ചര്‍ച്ചകള്‍ക്കുമാണ് വഴിവെയ്‌ക്കുകയാണ്. 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ അന്നത്തെ മന്ത്രി എം.വി. രാഘവനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. അന്ന് തലശേരി എഎസ്പിയായിരുന്ന റവാഡ ചന്ദ്രശേഖറിനെതിരെ, പിന്നീട് അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ കേസെടുത്തിരുത്തിരുന്നു. 2012ല്‍ ഹൈക്കോടതി അദ്ദേഹത്തെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി.

വെടിവെപ്പ് സംബന്ധിച്ച് റവാഡ കോടതിയില്‍ നല്‍കിയ മൊഴികള്‍ അന്ന് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. എങ്കിലും, കൂത്തുപറമ്പ് സംഭവത്തിന് ഉത്തരവാദിയെന്ന് സിപിഎം ഒരു കാലത്ത് മുദ്രകുത്തിയ എം.വി. രാഘവനെ അംഗീകരിക്കുകയും മരണത്തിന് മുമ്പെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ചേര്‍ത്തുപിടിക്കുകയും മകന്‍ നികേഷ് കുമാറിനെ പിന്നീട് അഴിക്കോട് ഇടത് സ്ഥാനാര്‍ത്ഥിയാക്കി. ഇതേ രീതിയിലാണ് റവാഡയുടെ കാര്യത്തിലും പാര്‍ട്ടി ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. വെടിവയ്‌പ്പില്‍ അതീവമായി ഗുരുതരമായി പരുക്കേറ്റു ശയ്യാവലംബിയായ പുതുകുടി പുഷ്പന്‍ അടുത്ത കാലത്താണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എം.വി. രാഘവനെ ഡിവൈഎഫ്‌ഐ സമര വളണ്ടിയര്‍മാര്‍ കരിങ്കൊണി കാണിച്ചു തടയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കാര്യം മന്ത്രിയായ എം.വി.ആറിനെയും അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി അര്‍ബന്‍ ബാങ്ക് ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായില്ല. ആദ്യം ആകാശത്തേക്ക് വെടിവച്ചു മുന്നറിയിപ്പു നല്‍കാതെ പ്രകടനം നടത്തിയ സമരക്കാര്‍ക്കെതിരെ റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ് പ്രകാരം ഹക്കീം ബത്തേരിയുടെ നേതൃത്വത്തില്‍ പോലീസ് വെടി വയ്‌ക്കുകയായിരുന്നു.

എഡിഎം ടി.ടി. ആന്റണിയായിരുന്നു വെടിവയ്‌പിന് ഉത്തരവിട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍. സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു മരിച്ചവരെല്ലാം. അന്ന് തൊട്ട് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐ അടക്കമുളള സംഘടനകള്‍ സമര പോരാട്ടത്തിന്റെ രക്തസാക്ഷികളാണ് മരിച്ചവരെന്ന നിലയില്‍ വര്‍ഷം തോറും കൂത്തുപറമ്പ് രക്തസാക്ഷി ദിനവും മറ്റ് പരിപാടികളും നടത്തി വരുന്നുണ്ട്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സമരം നടത്തിയ പാര്‍ട്ടി മരണാസനനായ ഘട്ടംമുതല്‍ രാഘവനെയും പിന്നീട് അദ്ദേഹത്തിന്റെ മകനേയും പാര്‍ട്ടി സഖാക്കളായി കൊണ്ടു നടന്നു. മാത്രമല്ല സ്വാശ്രയ സ്ഥാപനത്തിനെതിരെ സമരം ചെയ്ത പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും പിന്നീട് സ്വാശ്രയ സ്ഥാപനങ്ങളുടെ മേധാവികളായി.

ഏറ്റവും ഒടുവില്‍ വിദേശ സര്‍വ്വകലാശാലകള്‍ക്ക് പാര്‍ട്ടി ഭരണകൂടം സംസ്ഥാനത്തേക്ക് കടന്നു വരാന്‍ വാതില്‍ തുറന്നിടുന്നിടത്ത് കാര്യങ്ങളെത്തി. ഇതെല്ലാം പുതിയ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

Tags: Koothuparamba martyrsMV NikeshKumarMV Raghavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം വി നികേഷ്‌കുമാര്‍ സി പി എം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.