ആലപ്പുഴ :സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. എടത്വ സ്വദേശി ലോട്ടറി ഏജന്റ് അലക്സാണ്ടറിന്റെ ബാഗ് ലോട്ടറി കടയിലെ ജീവനക്കാരന്‍ സാമിന്റെ പക്കല്‍ നിന്നാണ് നഷ്ടപ്പെട്ടത്. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും അന്‍പതിനായിരം രൂപയുമാണ് ബാഗിലുളളത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് അലക്സാണ്ടറിന്റെ ബാഗ് നഷ്ടപ്പെട്ടത്. വിവിധ ലോട്ടറി ടിക്കറ്റുകളില്‍ നിന്ന് സമ്മാനാര്‍ഹമായി ലഭിച്ച തുകയാണ് നഷ്ടമായത്. ലോട്ടറിയും കളക്ഷന്‍ തുകയും ബാഗിലുണ്ട്.ലോട്ടറിക്കടയിലെ ജീവനക്കാരനായ സാമാണ് പണമടങ്ങിയ ബാഗുമായി യാത്ര ചെയ്തത്.
ബൈക്കില്‍ പോകുമ്പോള്‍ പാന്റിന്റെ ബെല്‍ട്ടില്‍ ഈ ബാഗ് കൊളുത്തിയിട്ടിരുന്നു എന്ന് സാം പറഞ്ഞു. തകഴിക്കും വളഞ്ഞവഴിക്കും ഇടയില്‍ എവിടെയോ നഷ്ടപ്പെട്ടു എന്ന നിഗമനത്തില്‍ അലക്സാണ്ടറും സാമും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല.തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയ പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.
















