പെരുമ്പാവൂർ : മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചൂർണിക്കര കുന്നത്തേരി കാളിയാടൻ വീട്ടിൽ റിഫാസ് (24) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
മോട്ടോർസൈക്കിൾ വാങ്ങാനെന്ന വ്യാജേന ബീഹാർ സ്വദേശിയായ വിജയകുമാറിന്റെ വട്ടക്കാട്ടുപടിയിലുള്ള വീട്ടിൽ നിന്നും മോട്ടോർ സൈക്കിൾ ഓടിച്ചു നോക്കുന്നതിനായി പുറത്തേക്ക് കൊണ്ടുപോയതിനു ശേഷം തിരികെ വരാതിരിക്കുകയായിരുന്നു.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ് ഐ പി.വി. ജോർജ്ജ്, എസ് സി പി ഒ മാരായ കെ.എം. നൗഷാദ്, കെ. എ. നൗഫൽ, രഞ്ജു വി തങ്കപ്പൻ, സിപിഒ മാരായ ജി. രാമനാഥ്, അരുൺ കെ കരുണൻ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: