പെരുമ്പാവൂർ : കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ ബൻസാഡ റജീബ് കുമാർ റൗട്ട് (46) നെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മേതല കോട്ടച്ചിറ ഭാഗത്ത് നിന്ന് ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.
കൈവശം കാണപ്പെട്ട ബാഗിൽ നിന്നും 1.988 കിലോഗ്രാം കഞ്ചാവാണ് പിടി കൂടിയത്. അന്വേഷണസംഘത്തിൽ വി.എം. കേഴ്സൺ, എസ് ഐ മാരായ പി.വി. ജോർജ്ജ്, പി.പി.അഭിലാഷ്, സി.എ. ഇബ്രാഹിം കുട്ടി, എസ് സി പി ഒ മാരായ കെ.എം. നൗഷാദ്, എം.എം. ഇർഷാദ്, സി പി ഒ മാരായ ജി.രാമനാഥ്, അരുൺ കെ കരുണൻ, റ്റി.എം. ഷഫീക്ക്, പി.എം. ഷാജി എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: