Education

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) സപ്ലിമെന്ററി പ്രവേശനത്തിനുള്ള അപേക്ഷ ജൂണ്‍ 30 വരെ സമര്‍പ്പിക്കാം

Published by

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂണ്‍ 30ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക