Health

ഇഎസ്‌ഐ ആനുകൂല്യം പരമ്പരാഗത ചികിത്സിക്കും ലഭിക്കും, അംഗത്വത്തിനുള്ള ശമ്പള പരിധി ഉയര്‍ത്തില്ല

Published by

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്കുള്ള ഇഎസ്‌ഐ ആനുകൂല്യം പരമ്പരാഗത ചികിത്സിക്കും ലഭിക്കുംവിധം ചട്ടങ്ങളില്‍ മാറ്റം വരുത്തി ഇഎസ്‌ഐ കോര്‍പ്പറേഷന്‍. അതേസമയം ഇഎസ്‌ഐ പദ്ധതിയില്‍ അംഗത്വം നിലനിര്‍ത്തുന്നതിനുള്ള ശമ്പള പരിധി 21000 രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യം കോര്‍പ്പറേഷന്‍ യോഗം പരിഗണിച്ചില്ല. പുതിയ തീരുമാനപ്രകാരം ആയുര്‍വേദം, ഹോമിയോപ്പതി, യൂനാനി, യോഗ, സിദ്ധ ചികിത്സകള്‍ക്കും മേലില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. പഞ്ചകര്‍മ്മ ടെക്‌നീഷ്യന്മാര്‍, യോഗാ തെറാപ്പിസ്റ്റുകള്‍ എന്നിവരെ ഇഎസ്‌ഐ ആശുപത്രികളില്‍ നിയമിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. തൊഴിലുടമകളുടെയും ജീവനക്കാരുടെയും രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക