Kerala

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ട മഴ സാധ്യത തുടരുന്നതിനാല്‍ ആണ് അവധി പ്രഖ്യാപിച്ചത്

Published by

തൃശൂര്‍ : തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഐ സി എസ് സി സി ബി എസ് സി സ്‌കൂളുകള്‍ക്ക് അവധിയില്ല. കോളേജുകളും പ്രവര്‍ത്തിക്കും.

തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ട മഴ സാധ്യത തുടരുന്നതിനാല്‍ ആണ് അവധി പ്രഖ്യാപിച്ചത്.

തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധിയെന്നായിരുന്നു നേരത്തെ ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍ തെറ്റുപറ്റിയതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by