തിരുവനന്തപുരം :ഫിലിം ചേംബര്‍ വീണ്ടും സമരത്തിന്. നല്കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജൂലായ് 15ന് അകം സൂചന പണിമുടക്ക് നടത്തും.
ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി സജി ചെറിയാന് കത്ത് നല്കി. ഓഗസ്റ്റിലെ സിനിമാ കോണ്‍ക്ലേവ് ബഹിഷ്കരിക്കുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്യരുതെന്നും പ്രശ്നങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: