തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന് ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്. കാട്ടാക്കട പൂവച്ചല്‍ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം.
ബാങ്ക് ജീവനക്കാരി രാജിക്കാണ് പരിക്കേറ്റത്. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസുകാരന് മനോജാണ് മദ്യപിച്ച് കാര്‍ ഓടിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രാജിയെ ഇടിച്ച് തെറിപ്പിച്ച കാര്‍ മീറ്ററുകളോളം സ്കൂട്ടറിനെ ഇടിച്ച് നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: