തിരുവനന്തപുരം: സിനിമാനയ രൂപീകരണത്തിനായി നടത്തുമെന്ന് പ്രഖ്യാപിച്ച കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ നടത്തും. നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ ആയിരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചിലഭാഗങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ കോണ്‍ക്ലേവ് സജീവ ചര്‍ച്ചയായത്.
സാംസ്‌കാരിക വകുപ്പ് കൊച്ചിയില്‍ കഴിഞ്ഞ നവംബര്‍ 23ന് നടത്താന്‍ തീരുമാനിച്ച കോണ്‍ക്ലേവ് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം മൂലം മാറ്റിവയ്‌ക്കുകയായിരുന്നു.സിനിമയുടെ വിവിധ വശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ സിനിമാനയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പടെര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക