Kerala

എറണാകുളത്ത് തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളില്‍ മരിച്ചു,മൃതദേഹം താഴെ ഇറക്കിയത് 3 മണിക്കൂറെടുത്ത്

എളമക്കര കരുവേലിപ്പരമ്പ് സ്വദേശിയുടെ വീട്ടില്‍ രാവിലെ തെങ്ങ് കയറാന്‍ എത്തിയതാണ് ഉണ്ണി

Published by

കൊച്ചി:എളമക്കരയില്‍ തെങ്ങുകയറിയ തൊഴിലാളി തെങ്ങിന് മുകളില്‍ മരിച്ചു. വരാപ്പുഴ സ്വദേശി ഉണ്ണിയാണ് മരിച്ചത്.

എളമക്കര കരുവേലിപ്പരമ്പ് സ്വദേശിയുടെ വീട്ടില്‍ രാവിലെ തെങ്ങ് കയറാന്‍ എത്തിയതാണ് ഉണ്ണി. അഗ്നിശമന സേന എത്തി മൂന്നു മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം തെങ്ങിനു മുകളില്‍ നിന്ന് താഴെ ഇറക്കിയത്.

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by