ടെഹ് റാന്‍ : പദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് അണുക്കളെക്കൊണ്ടാണ്. ഓരോ അണുവിനകത്തും പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും ഉണ്ട്. യുറേനിയം ഒരു രാസ മൂലകമാണ്. പ്രകൃതിയില്‍ പാറകള്‍, മണ്ണ്, ജലം എന്നിവയില്‍ യുറേനിയം എന്ന മൂലകം കാണപ്പെടുന്നു.
സാധാരണ യുറേനിയത്തില്‍ 92 പ്രോട്ടോണുകളാണ് അടങ്ങിയിരിക്കുന്നത്. സാധാരണ ഒരു രാസമൂലകത്തില്‍ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും. ചില മൂലകങ്ങള്‍ രണ്ട് രൂപത്തില്‍ കാണാറുണ്ട്. അവയുടെ പ്രോട്ടോണുകള്‍ ഒന്നാണെങ്കിലും അവയുടെ ന്യൂട്രോണുകളുടെ എണ്ണം വ്യത്യസ്തമായിരിക്കും. ഇങ്ങിനെ ഒരു മൂലകം തന്നെ വ്യത്യസ്തമായ ന്യൂട്രോണുകള്‍ കാണിക്കുമ്പോള്‍ അവയെ ആ മൂലകത്തിന്റെ ഐസോടോപുകള്‍ എന്ന് വിളിക്കാം.
ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന യുറേനിയത്തില്‍ 99.27 ശതമാനവും യുറേനിയം-238 ആണ്. ഇതില്‍ 92 പ്രോട്ടോണുകളും 146 ന്യൂട്രോണുകളും ആണ് അടങ്ങിയിരിക്കുന്നത്. യുറേനിയത്തില്‍ തന്നെ മറ്റൊരു വകഭേദം കൂടിയുണ്ട്. ഇതിന്റെ പ്രോട്ടോണുകള്‍ 92 ആണെങ്കിലും ന്യൂട്രോണുകള്‍ 143 ആണ്. ഈ വകുപ്പില്‍പ്പെട്ട യുറേനിയത്തെ യുറേനിയം-235 എന്ന് വിളിക്കുന്നു. പ്രകൃതിയില്‍ നിന്നും ആകെ കുഴിച്ചെടുക്കുന്ന യുറേനിയത്തില്‍ 0.72 ശതമാനം മാത്രമേ യുറേനിയം-235ല്‍ പെടുന്നുള്ളൂ.
യുറേനിയം-235 ന് മാത്രമേ ആണവായുധം ഉണ്ടാക്കുന്നതിനുള്ള ശേഷിയുള്ളൂ. യുറേനിയം-235ന് മാത്രമേ ഒരു ആണവ വിഘടനം ( ന്യൂക്ലിയര്‍ ഫിഷന്‍) എന്ന ഇടതടവില്ലാതെ സംഭവിക്കുന്ന പ്രതിപ്രവര്‍ത്തനം നടത്താനുള്ള ശേഷിയുള്ളൂ. ആണവായുധത്തില്‍ ഈ ചെയിന്‍ റിയാക്ഷന്‍ സെക്കന്‍ഡിന്റെ ഒരു അംശത്തിനുള്ളില്‍ സംഭവിക്കുകയും വന്‍ സ്‌ഫോടനം ഉണ്ടാക്കുകയും ചെയ്യും.ആണവറിയാക്ടറുകളില്‍ വൈദ്യുതോര്‍ജ്ജം നിര്‍മ്മിക്കാന്‍ സാധാരണയായി യുറേനിയം ഉപയോഗിക്കുന്നു. ആണവായുധം നിര്‍മ്മിക്കുന്നതിനും യുറേനിയം എന്ന മൂലകം ഉപയോഗിക്കുന്നു.
യുറേനിയത്തെ ‘സമ്പുഷ്ടമാക്കുക എന്നതിനര്‍ത്ഥം സ്വാഭാവികമായി ലഭിക്കുന്ന യുറേനിയം എന്ന രാസമൂലകം എടുത്ത് യുറേനിയം-235 ന്റെ അനുപാതം വര്‍ദ്ധിപ്പിക്കുകയും യുറേനിയം-238 നീക്കം ചെയ്യുകയും ചെയ്യുക എന്നതാണ്. നിലവില്‍ സെന്‍ട്രിഫ്യൂജ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സമ്പുഷ്ടീകരണം നടത്തുന്നത്. ഇറാനിലെ നതാന്‍സും ഫോര്‍ദോയും യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന ആണവ നിലയങ്ങള്‍.
ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിവിലിയന്‍ ആണവ റിയാക്ടറുകള്‍ ‘കുറഞ്ഞ സമ്പുഷ്ട യുറേനിയം’ ഉപയോഗിക്കുന്നു. അത് 3 ശതമാനത്തിനും 5 ശതമാനത്തിനും ഇടയില്‍ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ഇതിനര്‍ത്ഥം സാമ്പിളിലെ മൊത്തം യുറേനിയത്തിന്റെ 3-5% മാത്രം യുറേനിയം-235 ആണ് എന്നാണ്. ഒരു ചെയിന്‍ റിയാക്ഷന്‍ നിലനിര്‍ത്താനും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അത് മതിയാകും.
20 ശതമാനം മാത്രം യുറേനിയം-235 ഉപയോഗിച്ചാല്‍ ഒരു ആണവായുധം നിര്‍മ്മിക്കാന്‍ കഴിയും. എന്നാല്‍ യുറേനിയം കൂടുതല്‍ സമ്പുഷ്ടമാക്കുന്തോറും ആയുധം ചെറുതും ഭാരം കുറഞ്ഞതുമാകാം. ആണവായുധങ്ങളുള്ള രാജ്യങ്ങള്‍ സാധാരണയായി 90 ശതമാനം സമ്പുഷ്ടമായ ‘ആയുധ-ഗ്രേഡ്’ യുറേനിയം ഉപയോഗിക്കുന്നു .
ഇന്‍റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (IAEA) പ്രകാരം, ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. 60 ശതമാനം സമ്പുഷ്ടീകരണത്തില്‍ നിന്ന് 90 ശതമാനത്തിലേക്ക് ഇത് ഉയര്‍ത്താന്‍ കഴിയും. അതുകൊണ്ടാണ് ഇറാനെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അങ്ങേയറ്റം അപകടസാധ്യതയുള്ളതായി അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സി കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: