Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍ മോഷണം: ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍

ജീവനക്കാരനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല

Published by

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍.അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറിനെയാണ് പിടികൂടിയത്.

തുടര്‍ച്ചയായി പാല്‍ മോഷണം പോകുന്നുവെന്ന് പരാതിയില്‍ ക്ഷേത്ര വിജിലന്‍സ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് കുടുങ്ങിയത്.

എന്നാല്‍ ജീവനക്കാരനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മോഷണം മറച്ചുവെയ്‌ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക