Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരും പ്രതീക്ഷിക്കാതെ സ്റ്റേജില്‍ നിന്നും ഇറങ്ങിവന്ന് മോദി സുന്ദര്‍പിച്ചൈയുടെ അമ്മയുടെ കാല്‍തൊട്ട് വണങ്ങി; മോദി പറഞ്ഞു ഇതിന് കാരണം നിങ്ങളാണ്…

ശ്രോതാക്കളുടെ ഇടയില്‍ മൂന്നാം വരിയില്‍ ഇരിക്കുന്ന ഒരു പ്രായമേറിയ, അധികം ഉയരമില്ലാത്ത, മെലിഞ്ഞ സ്ത്രീയെ ആരും അധികം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അത് സുന്ദര്‍പിച്ചൈയുടെ അമ്മ ലക്ഷ്മി പിച്ചൈ ആയിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാന്‍ ഇഷ്ടമില്ലാതെ കൈകള്‍ കോര്‍ത്ത് മടിയില്‍ വെച്ച് ലക്ഷ്മി പിച്ചൈ ഇരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2025, 11:25 am IST
in India, Business
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്) അമ്മ ലക്ഷ്മി പിച്ചൈ (നടുവില്‍) മോദി (വലത്ത്)

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്) അമ്മ ലക്ഷ്മി പിച്ചൈ (നടുവില്‍) മോദി (വലത്ത്)

ന്യൂദല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ചടങ്ങാണ്. ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈയെ ആദരിക്കുന്ന ചടങ്ങായിരുന്നു. കേള്‍വിക്കാര്‍ക്കിടയില്‍ മന്ത്രിമാരുണ്ട്, വിദേശപ്രതിനിധികളുണ്ട്, ബിസിനസുകാരുണ്ട്. കേള്‍വിക്കാരുടെ ആദ്യ നിരകളില്‍ ഇവരാണ് ഇടം പിടിച്ചിരിക്കുന്നത്.

ശ്രോതാക്കളുടെ ഇടയില്‍ മൂന്നാം വരിയില്‍ ഇരിക്കുന്ന ഒരു പ്രായമേറിയ, അധികം ഉയരമില്ലാത്ത, മെലിഞ്ഞ സ്ത്രീയെ ആരും അധികം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അത് സുന്ദര്‍പിച്ചൈയുടെ അമ്മ ലക്ഷ്മി പിച്ചൈ ആയിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാന്‍ ഇഷ്ടമില്ലാതെ കൈകള്‍ കോര്‍ത്ത് മടിയില്‍ വെച്ച് ലക്ഷ്മി പിച്ചൈ ഇരുന്നു.

ഈ ചടങ്ങിന്റെ മുഖ്യ പരിപാടി സുന്ദര്‍ പിച്ചൈയെ ആദരിക്കുക എന്നതായിരുന്നു. ഗൂഗിളിന്റെ സിഇഒ ആയ ഇന്ത്യന്‍ യുവാവ്. . തീയിലൂടെ നടന്ന് ഔദ്യോഗിക ജീവിതത്തില്‍ ഉയരത്തില്‍ എത്തിയ തമിഴ്നാട്ടില്‍ വേരുകളുള്ള ചെറുപ്പക്കാരന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ അഭിമാനമായ ആ സുന്ദര്‍പിച്ചൈയെ ആദരിക്കാനാണ് ആ ചടങ്ങ് വിളിച്ചുചേര്‍ത്തിരിക്കുന്നത്.

സ്റ്റേജില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി എത്തി. അദ്ദേഹം പ്രസംഗം ആരംഭിച്ചു. കഠിനാധ്വാനത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം മോദി പ്രസംഗിക്കുകയാണ്. ജീവിതത്തില്‍ വേരുകളുടെ പ്രാധാന്യത്തെക്കുറിച്ചും സുന്ദര്‍പിച്ചൈ സംസാരിച്ചു. കേള്‍വിക്കാര്‍ മോദിയുടെ പ്രസംഗത്തിന് കരഘോഷം മുഴക്കിക്കൊണ്ടിരുന്നു.
അതുവരെ ഉച്ചസ്ഥായിയില്‍ പ്രസംഗിച്ചിരുന്ന മോദി പതുക്കെ ശബ്ദം താഴ്‌ത്തി. എന്നിട്ട് പറഞ്ഞു. “ഈ രാത്രിയില്‍ നമ്മള്‍ ആദരിക്കുന്നത് സുന്ദര്‍പിച്ചൈയെ മാത്രമല്ല. ഇവിടെ ഒരു അമ്മയുടെ ജീവിതയാത്രയെക്കൂടി നമ്മള്‍ ആദരിക്കും. തന്റെ ആഹാരം പോലും മകന് വേണ്ടി ഉപേക്ഷിച്ച അമ്മയെ. “- സ്വതസിദ്ധമായ ശൈലിയില്‍ മോദി സുന്ദര്‍പിച്ചൈയുടെയും അവിടെ കൂടിയിരിക്കുന്ന സകലമാനപേരുടെയും ഹൃദയത്തില്‍ തൊട്ടു.

ഇതുവരെ സുന്ദര്‍പിച്ചൈ പോലും പുറത്തുപറയാത്ത അമ്മയുടെ ത്യാഗത്തിന്റെ ആ കഥ പുറത്തുപറഞ്ഞത് മോദിയാണ്. ഇതോടെ ക്യാമറകള്‍ സുന്ദര്‍പിച്ചൈയുടെ അമ്മയെ ഹാളിലാകെ തിരഞ്ഞു. മോദി തന്നെ സ്റ്റേജില്‍ നിന്നും ഇറങ്ങി. സുന്ദര്‍പിച്ചൈയുടെ അരികിലേക്കല്ല മോദി പോയത്. എല്ലാ പ്രൊട്ടോക്കോളും ലംഘിച്ച് പ്രധാനമന്ത്രി സദസ്സിലെ മൂന്നാം നിരയില്‍ ഒരു മൂലയിലായി ഇരിക്കുന്ന ആ അമ്മയെ ലക്ഷ്യമാക്കി മോദി നീങ്ങി. മോദിയ്‌ക്കൊപ്പം മുഴുവന്‍ ക്യാമറക്കണ്ണുകളും ആ അമ്മയുടെ അരികിലേക്ക് നീങ്ങി. കോട്ടണ്‍ സാരി ചുറ്റിയ ആ കുറുകിയ രൂപമുള്ള ആ സ്ത്രീയുടെ അരികിലേക്ക് മോദി എത്തി. തന്റെ അടുത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി എത്തുന്നത് കണ്ട് ലക്ഷ്മി പിച്ചൈ ആകെ അമ്പരന്നു. അവര്‍ ഉള്ളില്‍ അല്‍പം വിറച്ചുവോ? “ഞങ്ങള്‍ എല്ലാവരും ഇവിടെ ഒത്തുചേര്‍ന്നതിന് ഒരു യഥാര്‍ത്ഥ കാരണം താങ്കളാണ്. നിങ്ങളുടെ ത്യാഗമാണ് ഇന്നത്തെ ഈ ചടങ്ങ് സാധ്യമാക്കിയത്”- മോദി ലക്ഷ്മി പിച്ചൈയോട് പറഞ്ഞു. അടുത്ത നിമിഷം മോദി അവരുടെ കാല്‍ തൊട്ട് വണങ്ങി. അമ്മമാര്‍ക്ക് മുന്‍പില്‍ എല്ലാം സമര്‍പ്പിക്കുന്ന മോദിയെ കണ്ട് സദസ്സാകെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്ന് പോയി. സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് കയ്യടിക്കാന്‍ തുടങ്ങി. ക്യാമറക്കണ്ണുകള്‍ തുറന്നടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ആ നിമിഷങ്ങളെല്ലാം അവരുടെ മനസ്സില്‍ ഒപ്പിയെടുത്തു. കണ്ണുകള്‍ നനയാതിരിക്കാന്‍ സുന്ദര്‍പിച്ചൈ പാടുപെടുന്നുണ്ടായിരുന്നു. ഇങ്ങിനെ ഒരു നിമിഷം സുന്ദര്‍പിച്ചൈയ്‌ക്ക് സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സിലിക്കണ്‍ വാലിയില്‍ എത്രയോവര്‍ഷങ്ങള്‍ ജീവിച്ച, എത്രയോ കമ്പനി സിഇഒമാരെയും പലരാജ്യങ്ങളിലെ ഭരണമേധാവികളെയും കണ്ട് ഗൂഗിളിന്റെ സിഇഒ ആയ സുന്ദര്‍പിച്ചൈയ്‌ക്ക് ആ നിമിഷം അനന്യമായിരുന്നു. മോദിജിയെപ്പോലെ ഒരാളും തന്റെ അമ്മയെ ഇതുപോലെ ആദരിച്ചിട്ടില്ല.

അമ്മയ്‌ക്ക് സുന്ദര്‍ പിച്ചൈയുടെ ഫോണ്‍

ഈ ചടങ്ങിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ ലക്ഷ്മി പിച്ചൈയുടെ വീട്ടില്‍ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്തപ്പോള്‍ മകന്‍ സുന്ദര്‍ പിച്ചൈ ആണ്. “എന്താ മോനേ” എന്ന അമ്മയുടെ ചോദ്യത്തിന് സുന്ദര്‍ പിച്ചൈയുടെ മറുപടി കേട്ട് ലക്ഷ്മി ഞെട്ടി. “അമ്മേ പ്രധാനമന്ത്രി മോദി അമ്മയെ കാണണമെന്ന് പറയുന്നു.” കേട്ടത് വിശ്വസിക്കാനാവാതെ ലക്ഷ്മി മകനോട് ചോദിച്ചു:”എന്നയോ?” അതെ എന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ മറുപടി. അതാണ് ഈ അവിസ്മരണീയ ചടങ്ങളിലെ അപൂര്‍വ്വാനുഭവത്തിന് സാക്ഷ്യം വഹിച്ചത്.

 

 

 

Tags: Google CEOSundar Pichai.Lakshmi Pichaimodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.