World

ഇസ്രായേൽ 40 ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടു ; വീഡിയോ പുറത്തുവിട്ട് വ്യോമസേന

Published by

ടെഹ്റാൻ : ഇസ്രായേൽ ഇറാൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്നലെ രാത്രി മുതൽ ഇറാന്റെ 40 UAV ഡ്രോണുകൾ വെടിവച്ചിട്ടതായി ഇസ്രായേൽ വ്യോമസേന അവകാശപ്പെട്ടു. ഇതിന്റെ വീഡിയോ സേന പുറത്തുവിട്ടു.

രാത്രി മുഴുവൻ ഇറാൻ ഡ്രോണുകൾ വെടിവച്ച് നശിപ്പിച്ചതായി ഇസ്രായേൽ വ്യോമസേന പറഞ്ഞു. ഇതിൽ 40 എണ്ണം വ്യോമസേന തടഞ്ഞുനിർത്തി നശിപ്പിക്കുകയായിരുന്നു.

ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം 470-ലധികം യുഎവികൾ വിജയകരമായി തടഞ്ഞുനിർത്താൻ കഴിഞ്ഞതായി വ്യോമസേന പറഞ്ഞു. ഇത് ഏകദേശം 99% വിജയ നിരക്കിനെ സൂചിപ്പിക്കുന്നതായും ഇസ്രായേൽ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by