തിരുവനന്തപുരം: റവന്യൂ വകുപ്പില്‍നിന്ന് കിട്ടാവുന്ന സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളിലാണ് കാര്‍ഡ് നല്‍കിത്തുടങ്ങും. വില്ലേജ് ഓഫീസില്‍നിന്ന് ലഭിക്കേണ്ട ഭൂമി, കെട്ടിട, ബാധ്യത സംബന്ധമായ സേവനങ്ങളെല്ലാം എടിഎം കാര്‍ഡ് രൂപത്തിലുള്ള പത്തക്ക ഡിജിറ്റല്‍ നമ്പറുള്ള കാര്‍ഡിലൂടെ അറിയാനാകും.
കുറ്റിക്കാട്ടൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ 10 സെന്റ് സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിലാണ് കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്. 50 ലക്ഷം രൂപ ചെലവിലാണ് നാദാപുരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക