Kerala

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ലോറി നീക്കിയാല്‍ മാത്രമേ ഗതാഗതക്കുരുക്ക് മാറൂ

Published by

ആലപ്പുഴ: അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. മണിക്കൂറുകളാണ് ഗതാഗതകുരുക്ക് ഉണ്ടായത്.

ദേശീയ പാത 66ല്‍ അരൂര്‍ മുതല്‍ എരമല്ലൂര്‍ വരെയും പനങ്ങാട് മുതല്‍ ചന്തിരൂര്‍ പാലം വരെയും മണിക്കുറുകളാണ് വന്‍ ഗതാഗത കുരുക്കുണ്ടായത്. ക്ഷേത്രം കവലയില്‍ ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നതാണ് പ്രശ്‌നത്തിന് കാരണം.

ലോറി നീക്കിയാല്‍ മാത്രമേ ഗതാഗതക്കുരുക്ക് മാറൂ. ഇതിനുളള ശ്രമം നടക്കുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by