Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു, ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു: സുരഭി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 07:57 pm IST
in Entertainment

കുട്ടിക്കാലത്ത് താന്‍ മഹാവികൃതിയായിരുന്നുവെന്ന് നടി സുരഭി ലക്ഷ്മി. വികൃതി സഹിക്കാന്‍ പറ്റാതെ സഹോദരിമാര്‍ തന്നെ കൊല്ലാന്‍ തീരുമാനിച്ചുവെന്നാണ് സുരഭി പറയുന്നത്. നാല് മക്കളില്‍ ഇളയവളായിരുന്നു സുരഭി. അമ്മ തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ ആദ്യം ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചുവെന്നും താരം പറയുന്നു. ധന്യ വര്‍മയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരഭി മനസ് തുറന്നത്.

”ഞാന്‍ പറയാറുണ്ട്, എന്നെപ്പോലൊരു കുട്ടിയെ എനിക്ക് വളര്‍ത്താന്‍ പറ്റില്ല എന്ന്. എന്റെ അമ്മയുടെ നാലാമത്തെ കുട്ടിയാണ് ഞാന്‍. ഏറ്റവും ഇളയ ആളാണ്. സൗദിക്കുട്ടിയെന്നാണ് വിളിക്കുക. അച്ഛന്‍ കുറേക്കാലം സൗദിയിലൊക്കെ നിന്ന് വന്ന ശേഷമാണ് ഞാനുണ്ടാകുന്നത്. ആ സമയത്ത് അവിടെയൊന്നും നാല് കുട്ടികളുണ്ടായിരുന്നില്ല. എന്നാല്‍ ഇത് വേണ്ട എന്ന് വിചാരിച്ചു. അതിനായി പല പല നാടന്‍ ക്രിയകള്‍ ചെയ്തു. അമ്മ എന്നും തോട്ടില്‍ ചാടാന്‍ പോകും. അരി ഇടിക്കും. അങ്ങനെ ഒരു ഗര്‍ഭിണി എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് പറയുമോ അതൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ അമ്മയ്‌ക്ക് തന്നെ കുറ്റബോധം തോന്നി. ഇനി വരുന്നത് അംഗവൈകല്യത്തോടേയോ ബുദ്ധിമാന്ദ്യത്തോടെയോ മറ്റോ ആകുമോ എന്ന ഭയം തോന്നി. അതോടെ അമ്മ എന്നെ സ്‌നേഹിച്ചു തുടങ്ങിയെന്നാണ് പറയുന്നത്.” സുരഭി പറയുന്നു.

അങ്ങനെയാണ് ഞാനുണ്ടാകുന്നത്. ഇതുപോലെ കരിച്ചിലുള്ള, സഹിക്കാന്‍ പറ്റാത്ത കുട്ടിയായിരുന്നു. എന്റെ ചേച്ചിമാരെ പഠിക്കാനൊന്നും സമ്മതിക്കില്ല. അവരുടെ പുസ്തകം വലിച്ചു കീറും. ശല്യം കാരണം ചേച്ചിമാര്‍ ഇതിനെയങ്ങ് കൊന്നാലോ എന്ന് ചിന്തിച്ചു. നിന്നെ ഞങ്ങള്‍ കൊല്ലും എന്ന് പറഞ്ഞു. എന്നിട്ട് എന്നെ കൊല്ലാനായി കുമാരേട്ടന്റെ പറമ്പിലേക്ക് കൊണ്ടു പോയി. അവിടെ എത്തിയപ്പോള്‍ ഇളയ ചേച്ചി കൊല്ലണോ എന്ന് ചോദിച്ചു. അപ്പോഴേക്കും മൂത്ത ചേച്ചിയ്‌ക്കും താല്‍പര്യമില്ലാതായി. വേണ്ട നാളെ ഒന്ന് കൂടി നോക്കിയിട്ട് കൊല്ലാമെന്ന് പറഞ്ഞു. അങ്ങനെ തിരിച്ചു കൊണ്ടു വന്നു. ഇന്ന് അതു പറഞ്ഞ് ചിരിക്കും” താരം പറയുന്നു.

വീടിന്റെ അടുത്തുള്ള തോട്ടില്‍ ചേച്ചിമാര്‍ കുളിക്കാന്‍ പോകുമ്പോള്‍ താനും പിന്നാലെ പോകും. താന്‍ വെള്ളത്തിലിറങ്ങുന്നതിനാല്‍ കുളിക്കാന്‍ നേരം അവര്‍ തന്നെ വെള്ളത്തില്‍ ഒരു വള്ളിയില്‍ പിടിച്ച് നിര്‍ത്തിക്കും. പിടി വിട്ടാല്‍ താന്‍ ഏതെങ്കിലും പുഴയിലെത്തിയേനെ. അന്ന് നാലോ അഞ്ചോ വയസേ കാണുള്ളൂവെന്നും സുരഭി ഓര്‍ക്കുന്നുണ്ട്. അവര്‍ കുളിച്ച് കഴിയുന്നത് വരെ താന്‍ വെള്ളത്തില്‍ കിടക്കും. അതേസമയം ഇതൊക്കെ തമാശയാണ്. അവര്‍ തന്നെ നന്നായി നോക്കിയിട്ടുണ്ടെന്നും സുരഭി പറയുന്നു.

Tags: Surabhi LakshmiMalayalam MovieLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.