കൊല്ലം: തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം.വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചു വരുന്നത്.
കാലപ്പഴക്കം ചെന്ന ഫാനാണ് പൊട്ടിവീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആദിദേവിനെ ജില്ല ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: