Kerala

കോട്ടയത്തെ യുനസ്‌കോ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍

ജോര്‍ജ് കുര്യന്‍ ധര്‍മ്മേന്ദ്രപ്രധാനുമായി കൂടിക്കാഴ്ച നടത്തി

Published by

ന്യൂദല്‍ഹി: കോട്ടയം ജില്ലയെ യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേര്‍ണിങ് സിറ്റീസ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനുമായി കൂടിക്കാഴ്ച നടത്തി. എല്ലാ സഹായവും ധര്‍മ്മേന്ദ്ര പ്രധാന്‍ വാഗ്ദാനം ചെയ്തു.

അപേക്ഷ കോട്ടയം മുനിസിപ്പല്‍ കൗണ്‍സില്‍ യുനെസ്‌കോ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലൈഫ്ലോം ങ് ലേര്‍ണിങ്ങിന് സമര്‍പ്പിച്ചിട്ടുണ്ട്. അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ഭാരതത്തിലെ ആദ്യ ജില്ലയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളും സൗകര്യങ്ങളുമുള്ള കോട്ടയം എന്തുകൊണ്ടും ഈ അംഗീകാരത്തിന് അര്‍ഹതപ്പെട്ടിരിക്കുന്നതായി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക