കണ്ണൂര്‍: തെരുവുനായ ആക്രമണത്തെ ചൊല്ലി കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ച് സിപിഎം അംഗങ്ങളാണ് പ്രതിഷേധിച്ചത്.
പ്രതിഷേധക്കാര്‍ മേയറുടെ ഡയസില്‍ കയറി മൈക്ക് ഊരി എടുത്തു. കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു.
യോഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധമുയര്‍ത്തി.ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 70ല്‍ പരം പേര്‍ക്കാണ് കോര്‍പറേഷന്‍ പരിധിയില്‍ തെരുവുനായയുടെ കടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: