Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍(20) കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

Published by

പത്തനംതിട്ട: ശബരിമലയില്‍ മല കയറവെ കുഴഞ്ഞു വീണ് രണ്ട് മരണം.മല കയറുന്നതിടെ ഒരു തീര്‍ഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താല്‍കാലിക ദേവസ്വം ഗാര്‍ഡുമാണ് മരിച്ചത്.

കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍(20) കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരക്കൂട്ടത്ത് താല്‍കാലിക ദേവസ്വം ഗാര്‍ഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപ കുമാര്‍(60) ആണ് മരിച്ച രണ്ടാമത്തെ ആള്‍. ജോലി കഴിഞ്ഞ് സന്നിധാനത്തേക്ക് മടങ്ങവേ മരക്കൂട്ടത്തിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പമ്പാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by