Kerala

മെഡിക്കല്‍ കോളേജ് വേസ്റ്റ് വാട്ടര്‍ പ്ലാന്റിന് സമീപം തലയോട്ടിയും അസ്ഥികളും

.തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധന നടത്തും

Published by

കോഴിക്കോട് :മെഡിക്കല്‍ കോളേജ് വേസ്റ്റ് വാട്ടര്‍ പ്ലാന്റിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടയത്.

രാവിലെ 11.30 ഓടെയാണ് സംഭവം. ആശുപത്രി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. തലയോട്ടിയും അസ്ഥിയും ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നതില്‍ വ്യക്തതയില്ല.തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധന നടത്തും. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോയെന്നതും അന്വേഷിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by