World

ആയത്തുള്ള ഖമേനിയെ വധിക്കാനുള്ള പദ്ധതിയ്‌ക്ക് അംഗീകാരം നൽകി ബെഞ്ചമിൻ നെതന്യാഹു ; ഖമേനി തങ്ങളുടെ പരിധിക്കുള്ളില്ലെന്ന് ഇസ്രായേൽ

Published by

ടെഹ്റാൻ ; ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാനുള്ള പദ്ധതിയ്‌ക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതായി റിപ്പോർട്ട്. സുരക്ഷാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

ഇറാനിലെ ഭരണകൂടത്തെ മാറ്റുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഖമേനിയുടെ കൊലപാതകം ഈ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഖമേനി തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്നും ഇസ്രായേൽ പറഞ്ഞു.

ഇറാനിയൻ സൈന്യത്തിലെ നിരവധി ഉന്നത കമാൻഡർമാർ ഇതിനകം മരിച്ചിട്ടുണ്ടെന്നും ഇത് ഖമേനിയുടെ സുരക്ഷയെ ദുർബലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by