എറണാകുളം: പ്രാര്‍ത്ഥനയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച പ്രതിയെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.യുവതിയുടെ പരാതിയില്‍ ബാബു ജോസഫ് ആണ് അറസ്റ്റിലായത്. യുവതിയില്‍ നിന്നും 4 ലക്ഷം രൂപ തട്ടിയെടുത്തു എന്നും പരാതിയില്‍ പറയുന്നു.
യുവതിയുടെ കുടുംബത്തിലെ പ്രശ്നങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറ്റാം എന്നുപറഞ്ഞാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് യുവതിയുടെ കയ്യില്‍ നിന്നും പല തവണയായി പ്രാര്‍ത്ഥനയുടെ ആവശ്യങ്ങള്‍ പറഞ്ഞ് നാല് ലക്ഷം രൂപവരെ വാങ്ങി.
ഇതിന് ശേഷം ബാബു ജോസഫ് പരാതിക്കാരിയെ മര്‍ദിച്ചെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക