ന്യൂദൽഹി : ഇന്ത്യയ്‌ക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. വളര്‍ച്ചയുടെയും വികസനത്തിന്റെയും കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിന്നിലാണെന്നാണ് അഫ്രീദിയുടെ പ്രസ്താവന . പാകിസ്ഥാനുമായി മത്സരിക്കാനാണ് ഇന്ത്യ സ്വപ്‌നം കാണുന്നതെന്നും പക്ഷേ, ഒരിക്കലും പാകിസ്ഥാന് ഒപ്പമെത്തില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു.
‘ഇന്ത്യ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിറകിലാണ്. നമ്മളെ പരാജയപ്പെടുത്തി നമുക്ക് തുല്യരാകാന്‍ അവര്‍ സ്വപ്‌നം കാണുന്നു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇന്ത്യയെ നമ്മുടെ ശത്രു എന്ന് വിളിക്കുന്നത് പോലും പാകിസ്ഥാനെ അപമാനിക്കുന്നതിന് തുല്യമാണ്,” അഫ്രീദി പറഞ്ഞു.
നേരത്തെ ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള ആക്രമണത്തിൽ ഇന്ത്യയെ തോൽപ്പിച്ചെന്ന് പറഞ്ഞ് വിക്ടറി റാലി നടത്തിയയാളാണ് അഫ്രീദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: