ഇടുക്കി : കാഞ്ചിയാര്‍ കക്കാട്ട് ഉദയകുമാറിന്‌റെ മകള്‍ ശ്രീപാര്‍വതിയെ (16)തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ശ്രീപാര്‍വതിയെ മുറിയില്‍ കണ്ടില്ല. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിറകുപുരയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്താം ക്‌ളാസ് ജയിച്ച് പ്‌ളസ് വണ്ണിന് പ്രവേശനം കാത്തു കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച രണ്ടാം ഘട്ട അലോട്ട്മെന്റിലും ശ്രീപാര്‍വതിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇതേത്തുടര്‍ന്ന് കുട്ടി ദു:ഖിതയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ മറ്റു കാരണങ്ങളില്ലെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി. അമ്മ: ശുഭ. സഹോദരി: ശിവപ്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: