Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്ത്രീ സുരക്ഷ പുനര്‍നിര്‍വചിക്കുമ്പോള്‍

അമൃത കാലത്തേയ്‌ക്ക് പ്രവേശിക്കുമ്പോള്‍, ദര്‍ശനം വ്യക്തമാണ്: ഒരു സ്ത്രീയും ഒറ്റപ്പെടാത്ത, സുരക്ഷ വിശേഷ ആനുകൂല്യമല്ല, മറിച്ച് രാജ്യം പിന്തുണയ്‌ക്കുന്ന ഭരണഘട നാദത്തമായ ഉത്തരവാദിത്തമായി മാറിയ ഒരു പുതിയ ഭാരതമെന്നതാണ് ആ ദര്‍ശനം.

സാവിത്രി താക്കൂര്‍ by സാവിത്രി താക്കൂര്‍
Jun 12, 2025, 12:58 pm IST
in Vicharam, Article

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദാര്‍ശനിക നേതൃത്വത്തിന് കീഴില്‍, കഴിഞ്ഞ 11 വര്‍ഷത്തെ ഭരണകാലത്ത് ഭാരത സര്‍ക്കാര്‍ മാതൃകാപരമായ പരിവര്‍ത്തനം സാധ്യമാക്കി- ശിഥിലവും ദുര്‍ബലവുമായ പ്രതികരണത്തില്‍ നിന്ന്, നിയമ പരിഷ്‌കരണം, സ്ഥാപനപരമായ സേവന വിതരണം, ഓരോ സ്ത്രീയുടെയും അന്തസ് എന്നീ ഘടകങ്ങളിലൂന്നി, ദൗത്യ-രൂപേണയുള്ള സമീപനത്തിലേക്ക് വഴിമാറി.

നിയമ സുരക്ഷ ദേശീയ പ്രതിബദ്ധത

രാജ്യത്തുടനീളം പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് അത്തരം 745 കോടതികള്‍ പ്രവര്‍ത്തിക്കുന്നു, അതില്‍ 404 എണ്ണം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോസ്‌കോ) നിയമപ്രകാരമുള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നവയാണ്. 2014 ല്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ (ഒഎസ്‌സി) പോലും പ്രവര്‍ത്തനക്ഷമമല്ലാതിരുന്നിടത്തു നിന്ന്, 820 ലധികം ജില്ലകളില്‍ ഇപ്പോള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായ ഒഎസ്‌സികളുണ്ട്. അക്രമത്തിന് ഇരയായ, ദുരിതമനുഭവിക്കുന്ന ഏതൊരു സ്ത്രീയ്‌ക്കും ഒരു മേല്‍ക്കൂരയുടെ കീഴില്‍ നിയമസഹായം, പോലീസ് ഇടപെടല്‍, അഭയം, കൗണ്‍സിലിങ് എന്നിവ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നു. ഈ സംവിധാനത്തിന്റെ ഭാഗമായി ആരംഭിച്ച ദേശീയ വനിതാ ഹെല്‍പ് ലൈന്‍ (181) 24ഃ7 അടിസ്ഥാനത്തില്‍ 8.6 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്ക് അടിയന്തര സഹായം നല്‍കി. കൂടാതെ, രാജ്യമെമ്പാടുമുള്ള 14,600-ലധികം പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ വനിതാ ഹെല്‍പ്
ഡെസ്‌ക്കുകളുണ്ട്. അതില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്.
2014ന് മുന്‍പ് നിലനിന്നിരുന്ന ദുര്‍ബലമായ അടിയന്തര പ്രതികരണ സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, നിര്‍ഭയ ഫണ്ട് മുഖേന, സ്ത്രീ സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 50-ലധികം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി എന്ന് കാണാം.

പുരോഗമനപരമായ നിയമ ഭേദഗതികള്‍

2013 ലെ ക്രിമിനല്‍ നിയമ (ഭേദഗതി) നിയമം ചില അവശ്യ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും, 2023 ല്‍ ഭാരതീയ ന്യായ സംഹിതയും (ബിഎന്‍എസ്) അനുബന്ധ നിയമങ്ങളും പ്രകാരമുള്ള സമഗ്ര നിയമ സംഹിതാ ക്രോഡീകരണമാണ് കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമവ്യവസ്ഥയില്‍ നിന്നുള്ള ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തിയത്.

വനിതകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും ഒരു പ്രത്യേക അധ്യായത്തിലുള്‍പ്പെടുത്തി ഏകീകരിച്ചു. ഇരയുടെ മൊഴികള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും, ഒരു വനിതാ മജിസ്‌ട്രേറ്റ്, പ്രക്രിയ സംവേദനാത്മകമാണെന്ന് ഉറപ്പാക്കണമെന്നും പുതിയ നിയമങ്ങള്‍ അനുശാസിക്കുന്നു. ഡിജിറ്റല്‍ സ്റ്റോക്കിങ്, വോയറിസം, വിവാഹ വാഗ്ദാനം നല്‍കിയുള്ള വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇതാദ്യമായി ക്രിമിനല്‍ കുറ്റമായി നിര്‍വ്വചിച്ചു. ആസിഡ് ആക്രമണങ്ങള്‍, മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം, കസ്റ്റഡിയിലെ ലൈംഗിക അതിക്രമം എന്നിവയ്‌ക്ക് കര്‍ശനമായ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ബലാത്സംഗത്തിന് ഇരയായ കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ അടിയന്തര വൈദ്യസഹായം നല്‍കാനോ വിസമ്മതിക്കുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നു.’സംരക്ഷണവാദ’ ത്തിലൂന്നിയ പരമ്പരാഗത നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ച്, സ്വയംനിര്‍ണയാവകാശം ഉറപ്പാക്കിയതിലൂടെ, ഇപ്പോള്‍ ഏത് മേഖലയിലും ഏത് സമയത്തും ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് നിയമപരമായി അനുവാദമുണ്ട്.

നിയമത്തിനുപരിയായ ശാക്തീകരണം

കേവലം നിയമ സംരക്ഷണത്തിനപ്പുറം, സാമൂഹിക, സാമ്പത്തിക, ഡിജിറ്റല്‍ ശാക്തീകരണത്തിനായി വിപുലമായ സംരംഭങ്ങള്‍ക്കൊപ്പം നിയമ പരിഷ്‌കാരങ്ങളും കണ്ണി ചേര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം. പ്രസവാവധി 12 ആഴ്ച എന്നതില്‍ നിന്ന് 26 ആഴ്ചയായി നീട്ടിയിട്ടുണ്ട്. കൂടാതെ 50 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ക്രെഷ് സൗകര്യങ്ങള്‍ നിര്‍ബന്ധമാണ്. സ്ത്രീകള്‍ ഇപ്പോള്‍ സായുധ സേനയിലെ യുദ്ധ സന്നദ്ധത വേണ്ട ചുമതലകളില്‍ സജീവമായി പങ്കെടുക്കുന്നു. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ പ്രവേശനം നേടുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശിക്കുന്നു, സ്ഥിരം കമ്മീഷന്‍ നേടുന്നു. ഒരുകാലത്ത് അപ്രാപ്യമായിരുന്നു ഈ നാഴികക്കല്ലുകള്‍. മുത്തലാഖ് പോലുള്ള വിവേചനപരമായ ആചാരങ്ങള്‍ നിയമപരമായി നിര്‍ത്തലാക്കപ്പെട്ടു. സാമൂഹികാടിസ്ഥാനത്തിലുള്ള നാരി അദാലത്തുകളിലൂടെയും ഷീ-ബോക്‌സ് 2.0 പോ
ലുള്ള പ്ലാറ്റ്ഫോമുകളിലൂടെയും നീതി വിതരണം വികേന്ദ്രീകരിക്കുകയും ഡിജിറ്റൈസേഷന്‍ ഉറപ്പാക്കുകയും ചെയ്തു. ഇത് സമയബന്ധിതമായ പരിഹാര സംവിധാനങ്ങളെ നേരിട്ട് താഴെത്തട്ടിലെത്തിക്കുന്നു.

നിയമപരമായ അന്തസില്‍ നിന്നാണ് സുരക്ഷിതവും സുശക്തവുമായ ഭാരതം എന്ന സങ്കല്‍പ്പത്തിന്റെ തുടക്കം.

2014 ന് മുമ്പ്, സ്ത്രീ സുരക്ഷ എന്നത് പലപ്പോഴും നയങ്ങളാലല്ല, മറിച്ച് വാര്‍ത്തകളാല്‍ നയിക്കപ്പെടുന്ന പ്രതികരണ വിഷയമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇന്ന്, ഫണ്ടുകള്‍, ഫോറന്‍സിക് ഉപകരണങ്ങള്‍, നിയമ പരിഷ്‌കാരങ്ങള്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവരുടെ പിന്തുണയോടെ ഭരണത്തിന്റെ അടിസ്ഥാന ഘടനയില്‍ അത് ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
അമൃത കാലത്തേയ്‌ക്ക് പ്രവേശിക്കുമ്പോള്‍, ദര്‍ശനം വ്യക്തമാണ്: ഒരു സ്ത്രീയും ഒറ്റപ്പെടാത്ത, സുരക്ഷ വിശേഷ ആനുകൂല്യമല്ല, മറിച്ച് രാജ്യം പിന്തുണയ്‌ക്കുന്ന ഭരണഘടനാദത്തമായ ഉത്തരവാദിത്തമായി മാറിയ ഒരു പുതിയ ഭാരതമെന്നതാണ് ആ ദര്‍ശനം.

Tags: indiawomen's safetysavthri takur
സാവിത്രി താക്കൂര്‍
സാവിത്രി താക്കൂര്‍
കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.