ആലപ്പുഴ: പുന്നമട തോട്ടാതോട് പാലത്തിനു സമീപം വാഹനാപകടത്തെ തുടര്‍ന്നുളള തര്‍ക്കത്തിനിടെ ഉണ്ടായ അക്രമത്തില്‍ പൊലീസ് കേസെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറുടെ തലയില്‍ ഹെല്‍മെറ്റ് കൊണ്ടടിച്ച് മുറിവേല്പിച്ച കേസില്‍ രണ്ട് പേരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
അടികൊണ്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് പരാതി നല്‍കിയിരുന്നു. ഇതുപ്രകാരമാണ് പൊലീസ് കേസെടുത്തത്.
തത്തമ്പളളി മാമൂട് സ്വദേശി പ്രജിത്ത് (30), മാമൂട് സ്വദേശി സാജന് ( 37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: