കോട്ടയം : ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം കോട്ടയം ജില്ലയില്‍ നിന്നു നാടുകടത്തി. വൈക്കം ഇടയാഴം അഖില്‍ നിവാസില്‍ അഖില്‍ പ്രസാദിനെ (30)യാണ് ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും 2007 ലെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 15(1) പ്രകാരം വിലക്കിക്കൊണ്ടാണ് റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ്. കൊലപാതക ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം തുടങ്ങി ഒമ്പതോളം കേസുകളില്‍ പ്രതിയാണ ് അഖില്‍ പ്രസാദ്. അടിയന്തര സാഹചര്യമുണ്ടായാലും ജില്ലാ പോലീസ് മേധാവിയുടെ അനുവാദത്തോടെ മാത്രമേ ജില്ലയില്‍ പ്രവേശിക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: