കോഴിക്കോട് : വിദ്യാര്‍ത്ഥിനിയെ ബസ്റ്റോപ്പില്‍ ഇറക്കാത്തതിന് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്.താമരശേരിയിലാണ് സംഭവം നടന്നത്. ചുങ്കം പഴശ്ശിരാജ സ്‌കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങേണ്ട വിദ്യാര്‍ത്ഥിനിയെ രണ്ട് കിലോമീറ്റര്‍ കഴിഞ്ഞാണ് ഇറക്കിവിട്ടത്.
വിജനമായ സ്ഥലത്താണ് വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടത്.താമരശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.രണ്ടു കിലോമീറ്റര്‍ നടന്നാണ് വീട്ടില്‍ എത്തിയത് എന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
നിലമ്പൂര്‍- താമരശേരി റൂട്ടില്‍ ഓടുന്ന എ വണ്‍ ബസിനെതിരെയാണ് നടപടി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും താക്കീത് നല്‍കി പിഴ ചുമത്തുകയായിരുന്നു.















