Kerala

പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മണ്ണാര്‍ക്കാട് സവാരി പോയി തിരിച്ച് വരും വഴിയായിരുന്നു അപകടം

Published by

പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചന്‍ ഹംസ (63) യാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. കരിങ്കല്ലത്താണി മണലുംപുറത്ത് കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഹംസയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു. മണ്ണാര്‍ക്കാട് സവാരി പോയി തിരിച്ച് വരും വഴിയായിരുന്നു അപകടം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by