ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി ഉത്തരവാദിത്തമില്ലാത്ത പ്രതിപക്ഷനേതാവാണെന്നും അടിസ്ഥാനരഹിതമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള 11 വര്‍ഷത്തെ ഭരണം വരുത്തിയ നല്ല മാറ്റങ്ങള്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടണമെന്നും ജെ.പി. നദ്ദ പറഞ്ഞു.
“കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിന്റെ 10 വര്‍ഷം കുംഭകോണങ്ങള്‍, പ്രീണനം, നിഷേധാത്മകത എന്നിവ നിറഞ്ഞതായിരുന്നു. അവയ്‌ക്ക് മോദി സര്‍ക്കാര്‍ അന്ത്യം കുറിച്ചു. ദൈവം രാഹുല്‍ ഗാന്ധിയ്‌ക്ക് നല്ല ബുദ്ധി നല്‍കട്ടെ”.- ജെ.പി. നദ്ദ അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം മനസ്സിലാക്കാന്‍ പ്രയാസമാണ്. അദ്ദേഹം സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുകയും രാജ്യത്തോട് ഒപ്പം നില്‍ക്കുമെന്ന് പറയുകയും പക്ഷെ പുറത്തുപോയി അടിസ്ഥാനരഹിതമായ ചോദ്യം ചോദിക്കുകയും ചെയ്യുന്നു. അദ്ദേഹം ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷത്തിന്റെ വേഷം കെട്ടുകയും ചെയ്യുന്നു. – ജെ.പി. നദ്ദ വിമര്‍ശിച്ചു. .
ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ ശക്തമാണ്. ഈ തവണയും അടുത്ത തവണയും അത് അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കും. മോദിയുടെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ വികസിത ഭാരതത്തിന് അടിത്തറയിട്ടു – ജെ.പി. നദ്ദ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: