തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തേക്കുള്ള സംസ്ഥാന പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ തീയതി ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ചു. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പൊതുവിഭാഗങ്ങള്‍ക്ക് 200 രൂപയും, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി www.polyadmission.org മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കണം. അപേക്ഷകര്‍ക്ക് One-Time Registration പ്രക്രിയ പൂര്‍ത്തിയാക്കിയതിനു ശേഷം അപേക്ഷകരുടെ ലോഗിന്‍ വഴി പോളിടെക്നിക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാം. One-Time Registration അപേക്ഷകര്‍ ഒരു പ്രാവശ്യം മാത്രം ചെയ്താല്‍ മതിയാകും. ഒരു വിദ്യാര്‍ത്ഥിയ്ക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. പ്രോസ്പെക്ടസിനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.polyadmission.org
പ്രതികരിക്കാൻ ഇവിടെ എഴുതുക: