തിരുവനന്തപുരം: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ ‘കൃഷ്ണശര്‍മ്മ’ മാധ്യമ പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ സജിന്‍ അര്‍ഹനായി. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനാണ് പുരസ്കാരം. 10,000 രൂപയും പ്രശസ്തിപത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സജിന്‍ തയ്യാറാക്കിയ ‘ലഹരി വേണ്ട ഭായ്’ എന്ന അന്വേഷണ പരമ്പരയാണ് അംഗീകാരം നേടിയത്.
കേരളത്തിലെ അതിഥി തൊഴിലാളികള്‍ ലഹരിമരുന്നുകളുടെ ചുഴിയില്‍ വീഴുന്ന രംഗങ്ങള്‍ക്കാണ് പരമ്പര ശ്രദ്ധപുലര്‍ത്തിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജി.കെ. സുരേഷ് ബാബു, പി. ശ്രീകുമാര്‍, രാജേഷ് പിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. നാരദ ജയന്തിയോടനുബന്ധിച്ച് ജൂണ്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: