കൊച്ചി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍. രാത്രി 12 മണിയോടെയാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. ഇനി 52 ദിനങ്ങളോളം ബോട്ടുകള്‍ക്ക് കടലില്‍ പോകോനാകില്ല.
ഇത് മുന്നില്‍ കണ്ട് മുനമ്പം, മുരുക്കും പാടം, കൊച്ചി, നീണ്ടകര മേഖലയിലെ ദൂരിഭാഗം മത്സ്യ ബന്ധന ബോട്ടുകളും ഇന്നലെയും ഇന്നുമായി തീരമണഞ്ഞിട്ടുണ്ട്. 52 ദിവസം കഴിഞ്ഞ് ഓഗസ്റ്റ് ഒന്നിനു പുലര്‍ച്ചെ മുതലെ ഇനി ബോട്ടുകള്‍ കടലിലേക്കു പോകു.
പരമ്പരാഗത വള്ളങ്ങള്‍ മാത്രമെ ഇനി കടലില്‍ പോകൂ. ബോട്ടുകള്‍ക്ക് ഇനിയുള്ളത് അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്ന ദിവസങ്ങള്‍. വര്‍ക്ക് ഷോപ്പുകളും, യാര്ഡുകളുമൊക്കെ സജീവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: