Kerala

നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

Published by

കഴക്കൂട്ടം: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അവരുടെപണവും സ്വര്‍ണ്ണാഭരണങ്ങളും കവരുകയും ചെയ്ത കേസില്‍ മോഡലിന്‍ കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഫാഹിദ് (27) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ടെക്‌നോപാര്‍ക്കില്‍ ജോലിയുള്ള ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് നിന്ന് ഫാഹിദിനെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള പ്രതി അതു വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്. പ്രതിയുടെ ഫോണില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക