ഇടുക്കി: അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് അപകടം. അടിമാലിയില്‍നിന്ന് ചേര്‍ത്തലയ്ക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. കോട്ടയത്തേക്ക് പോയ കാറുമായാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: