Kerala

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് ചുരത്തില്‍ ഗതാഗത തടസം ഉണ്ടാവാന്‍ സാധ്യത വര്‍ദ്ധിപ്പിക്കും

Published by

കോഴിക്കോട്: താമരശേരി ചുരത്തില്‍ ശനിയാഴ്ച വൈകുന്നേരം ഏഴ് മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം. ഈ സമയം മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിംഗും കൂട്ടം കൂടി നില്‍ക്കുന്നതും നിരോധിച്ചു.

ഈദ് അവധിയും അടുത്ത ദിവസം ഞായറാഴ്ചയുമാണെന്നത് കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. വിനോദ സഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായി എത്തുമെന്നത് മുന്‍കൂട്ടി കണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് ചുരത്തില്‍ ഗതാഗത തടസം ഉണ്ടാവാന്‍ സാധ്യത വര്‍ദ്ധിപ്പിക്കും എന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം അര്‍ദ്ധരാത്രി വരെ തുടരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by