Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതി ; അമേരിക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സിക്കും ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2025, 06:05 pm IST
inKerala

കൊച്ചി ; എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതിയാണെന്ന് ജിതിൻ കെ ജേക്കബ് . ജീവിതത്തിൽ ഒരു ജോലിയും ചെയ്യാത്ത കമ്മ്യൂണിസ്റ്റ്‌ നേതാവ് 36 ലക്ഷം രൂപ വിലയുള്ള അമേരിക്കൻ നിർമിത ആഡംബര കാർ വാങ്ങിയതിനെ കുറിച്ച് എഴുതിയപ്പോൾ, നേതാവിനെ ന്യായീകരിച്ച് അന്തംകമ്മി അടിമകൾ ഇറക്കിയ കുറെ ക്യാപ്‌സ്യൂളുകൾ കാണാൻ ഇടയായെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അധ്വാനിച്ചു ജീവിക്കുന്നവന്റെ സമ്പാദ്യം പിടിച്ചു പറിച്ച് എല്ലാവർക്കും വീതിച്ചു കൊടുക്കുക എന്ന ഊള ചിന്തയുമായി നടക്കുന്ന കമ്മ്യൂണിസ്റ്റ്കാർ, ഒരു വശത്ത് പാർട്ടി നേതാക്കളുടെ പണം ഉണ്ടാക്കലിനെ ന്യായീകരിക്കുകയും, മറുവശത്ത് നേരായ മാർഗത്തിലൂടെ പണം ഉണ്ടാക്കുന്നവരെ ചീത്ത വിളിക്കുകയും ചെയ്യുന്നതിനെ എന്ത് പറഞ്ഞാണ് ന്യായീകരിക്കുക. നിന്റെയൊക്കെ നേതാക്കളുടെ കുടുംബത്തിൽ പോലും കമ്മ്യൂണിസം എന്ന ഈ പ്രാകൃത പ്രത്യയശാസ്ത്രം നടപ്പിലാക്കുന്നില്ല.

അമേരിക്ക ഇല്ലായിരുന്നു എങ്കിൽ വേലയും കൂലിയും ഇല്ലാത്ത നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സ നടത്തുമായിരുന്നു..? ആഡംബര കാറുകൾ എവിടെ നിന്ന് വാങ്ങുമായിരുന്നു..? മക്കളുടെ വിദ്യാഭ്യാസം എവിടെ നടത്തുമായിരുന്നു എന്നും ജിതിൻ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ജീവിതത്തിൽ ഒരു ജോലിയും ചെയ്യാത്ത കമ്മ്യൂണിസ്റ്റ്‌ നേതാവ് 36 ലക്ഷം രൂപ വിലയുള്ള അമേരിക്കൻ നിർമിത ആഡംബര കാർ വാങ്ങിയതിനെ കുറിച്ച് എഴുതിയപ്പോൾ, സൗജന്യ കിറ്റ് വാങ്ങാൻ റേഷൻ കടയ്‌ക്ക് മുന്നിൽ ക്യു നിന്ന് കൊണ്ട് നേതാവിനെ ന്യായീകരിച്ച് അന്തംകമ്മി അടിമകൾ ഇറക്കിയ കുറെ ക്യാപ്‌സ്യൂളുകൾ കാണാൻ ഇടയായി. 😁
”ദിനേശ് ബീഡിയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞത് ഇതേവരെ അറിഞ്ഞില്ലേ?
ഇക്കാലത്ത് ഒരു സെക്കൻഡ് ഹാൻഡ് കാർ ഏത് സാധാരണക്കാരന്റെയും വീട്ടിലുണ്ട്.
സഖാക്കൾ സൈക്കിളിൽ സഞ്ചരിച്ച് വള്ളി ചെരുപ്പിട്ട് നടക്കാൻ ഇത് എഴുപതുകളല്ല. സഖാവിന്റേത് കുടുംബ സ്വത്ത് – പാരമ്പര്യസ്വത്ത് – പിന്നെ അദ്ദേഹത്തിന്റെ ഭാര്യ നല്ല ശംബളം വാങ്ങി ജോലി ചെയ്യുന്ന ആളാണ്” എന്നൊക്കെയുള്ള ക്യാപ്‌സ്യൂളുകൾ അനർഗള നിർഗളം പ്രവഹിക്കുക ആണ്.
ദാരിദ്ര്യത്തെ മഹത്വപ്പെടുത്തുന്ന പ്രാകൃതവും, അക്രമത്തിൽ അധിഷ്ഠിതമായ കമ്മ്യൂണിസം എന്ന
പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുക മാത്രമാണ് നേരത്തെ ലേഖനത്തിലും ചെയ്തത്.
രാജ്യത്തെ ജനങ്ങൾ കൂടുതൽ പണം സമ്പാദിക്കണം, ഉൽപ്പാദന ക്ഷമത വർധിക്കണം, ആളുകൾ കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങണം, നികുതി വർധനവ് ഉണ്ടാകണം, അതുവഴി രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ ശക്തിപ്പെടണം എന്നാണ് വലതുപക്ഷ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്നവർ ആഗ്രഹിക്കുന്നത്. പണം ഉണ്ടാക്കുന്നവർ നാടിന്റെ ശത്രുക്കൾ ആണെന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ അല്ല ഞങ്ങൾ.
ആരെങ്കിലും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് ഒരു വീട് വെച്ചാൽ, പണം കൂടുതൽ സമ്പാദിച്ചാൽ, നല്ലൊരു കാർ മേടിച്ചാൽ ഉടൻ അവനെ ബൂർഷാ കുത്തക ആക്കി, ‘ആ പണമൊക്കെ ഇവിടുത്തെ പാവങ്ങൾക്ക് വീതിച്ചു കൊടുത്തുകൂടെ’ എന്ന് ചോദിക്കുന്ന കമ്മ്യൂണിസ്റ്റ്‌ അടിമകൾ ഇപ്പോൾ നേതാവിന്റെ പണ സംബാദനത്തെ ന്യായീകരിക്കുന്നത് കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്.
എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതിയാണ്. അധ്വാനിച്ചു ജീവിക്കുന്നവന്റെ സമ്പാദ്യം പിടിച്ചു പറിച്ച് എല്ലാവർക്കും വീതിച്ചു കൊടുക്കുക എന്ന ഊള ചിന്തയുമായി നടക്കുന്ന കമ്മ്യൂണിസ്റ്റ്കാർ, ഒരു വശത്ത് പാർട്ടി നേതാക്കളുടെ പണം ഉണ്ടാക്കലിനെ ന്യായീകരിക്കുകയും, മറുവശത്ത് നേരായ മാർഗത്തിലൂടെ പണം ഉണ്ടാക്കുന്നവരെ ചീത്ത വിളിക്കുകയും ചെയ്യുന്നതിനെ എന്ത് പറഞ്ഞാണ് ന്യായീകരിക്കുക..?
സ്വരാജ് പണം ഉണ്ടാക്കിയത് നേരായ മാർഗ്ഗത്തിൽ ആണെന്ന് നിങ്ങൾ പറയുന്നത് അംഗീകരിക്കുന്നു, സ്വരാജിന്റെ ആ കഴിവിനെ അഭിനന്ദിക്കുന്നു. അതേസമയം സ്വരാജിന് മാത്രമേ പണം ഉണ്ടാക്കാൻ പറ്റൂ എന്ന് പറയുമ്പോൾ ആണ് പ്രശ്നം. കേരളത്തിൽ തന്നെ യുസഫ് അലിയും, രവി പിള്ളയും, മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദും, കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബും, വി ഗാർഡ് ചെയർമാൻ ചിറ്റിലപ്പള്ളിയും, മുത്തൂറ്റ് ഗ്രൂപ്പും ഒക്കെയുണ്ട്.
രാജ്യത്തെ നിയമങ്ങൾ പാലിച്ച്, കൃത്യമായി നികുതി കൊടുത്ത്, ആയിരക്കണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്ന സാബു ജേക്കബും, ചിറ്റിലപ്പള്ളിയും, മുത്തൂറ്റ് ഗ്രൂപ്പും ഒക്കെ പണം ഉണ്ടാക്കുന്നത് നിങ്ങൾക്ക് പ്രശ്നമാണ്. അവർ നിങ്ങൾക്ക് ബൂർഷായും, കുത്തകയും, അവരെ നിങ്ങൾ ശാരീരികമായി വരെ ആക്രമിക്കും. അവരുടെ സ്ഥാപനങ്ങൾ തല്ലി തകർക്കും. അതേസമയം ജീവിതത്തിൽ ഒരു ജോലിയും ചെയ്യാത്ത പാർട്ടി നേതാക്കളുടെ സ്വത്ത്‌ സംബാദനത്തെ നിങ്ങൾ മുട്ടിലിഴഞ്ഞു ന്യായീകരിക്കും..!
നിന്റെയൊക്കെ നേതാക്കളുടെ കുടുംബത്തിൽ പോലും കമ്മ്യൂണിസം എന്ന ഈ പ്രാകൃത പ്രത്യയശാസ്ത്രം നടപ്പിലാക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാരൻ എന്നാൽ ലളിത ജീവിതം നയിക്കുന്നവരാണ്, സമ്പാദിക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും പാവപെട്ടവർക്ക് നൽകുന്നവരാണ് എന്നൊക്കെയാണല്ലോ നിങ്ങളുടെ തള്ള്..
ലളിത ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരന്റെ കുടുംബത്തിന് എന്തിനാണ് 36 ലക്ഷം രൂപ വിലയുള്ള കാർ..? അതും അമേരിക്കൻ നിർമിത കാർ..! നിങ്ങളുടെ നേതാക്കളുടെ മക്കളുടെ പഠനത്തിനും, ജോലിക്കും, നേതാക്കളുടെ ചികിത്സയ്‌ക്കും, വീട്ടിലേക്ക് എന്തെങ്കിലും വാങ്ങണം എങ്കിലും അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങൾ വേണമല്ലേ..!
അമേരിക്ക ഇല്ലായിരുന്നു എങ്കിൽ വേലയും കൂലിയും ഇല്ലാത്ത നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സ നടത്തുമായിരുന്നു..? ആഡംബര കാറുകൾ എവിടെ നിന്ന് വാങ്ങുമായിരുന്നു..? മക്കളുടെ വിദ്യാഭ്യാസം എവിടെ നടത്തുമായിരുന്നു..?
കുടുംബ സ്വത്ത്‌ ആണെന്നാണ് മറ്റൊരു ക്യാപ്‌സ്യൂൾ…! എന്തേ ആ കുടുംബ സ്വത്ത്‌ ഇവിടുത്തെ പാവങ്ങൾക്ക് വീതിച്ചു കൊടുത്ത് കൂടേ..? വീടില്ലാത്ത ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലും ഉണ്ടല്ലോ..? 36 ലക്ഷം രൂപയുടെ കാർ വാങ്ങുന്നതിനു പകരം ആ പണം എടുത്ത് പാവപെട്ടവർക്ക് വീതിച്ചു കൊടുത്ത് കൂടായിരുന്നോ..? പണം ഉള്ള മറ്റുള്ള ആളുകളോട് അടിച്ചു വിടുന്ന ഈ ഡയലോഗ് നിങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ നേതാവിനോട് പറഞ്ഞുകൂടേ..?
സ്വന്തം കുടുംബത്തിൽ പോലും കമ്മ്യൂണിസ്റ്റ്‌ ആശയം കയറ്റാതെ നാട്ടുകാരെ മൂഞ്ചിച്ചു നടക്കുന്ന വെറും ഊളകൾ ആണ് കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു..
അതിനെ ഉളുപ്പ് ഇല്ലാതെ ന്യായീകരിക്കുന്ന കുറെ അടിമ കമ്മികളും. സൗജന്യ കിറ്റ് ഇല്ല എങ്കിൽ വീട് പട്ടിണി ആണെങ്കിലും, മുട്ടിലിഴഞ്ഞു ന്യായീകരിക്കാൻ ഇവരെ കഴിഞ്ഞേ വേറെ ആളുകൾ ഉള്ളൂ..
ആരും നശിക്കുന്നത് അല്ല, എല്ലാവരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നത് കാണാൻ ആണ് വലത് പക്ഷ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്നവർ ആഗ്രഹിക്കുന്നത്. ഒരാളുടെ വളർച്ചയിൽ സന്തോഷിക്കുകയാണ് ചെയ്യുന്നത്.
സ്വരാജ് 36 ലക്ഷം രൂപ മുടക്കി അമേരിക്കൻ നിർമിത ആഡംബര കാർ വാങ്ങിയപ്പോൾ സർക്കാരിന് അതിന്റെ ഏതാണ്ട് 45-50% നികുതി കിട്ടിയല്ലോ എന്നത് ഓർത്താണ് എന്റെ സന്തോഷം.
പണം ഉണ്ടാക്കുന്നതും, ഉയർന്ന ജീവിതം നയിക്കുന്നതും ഒക്കെ ഓരോരുത്തരുടെയും കഴിവും, അധ്വാനവും, ദീർഘവീക്ഷണവും ഒക്കെ കൊണ്ടാണ്. Wealth creators നെ ബഹുമാനിക്കുക ആണ് വേണ്ടത്. അവരാണ് രാജ്യത്ത് തൊഴിൽ നൽകുന്നതും, ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുന്നതും എല്ലാം.
അന്തംകമ്മികൾ ആകട്ടെ Wealth creators നെ ശത്രുക്കൾ ആയി കണ്ട് അവരെ നശിപ്പിക്കാൻ ഒരു വശത്ത് ശ്രമിക്കും, അതേസമയം വേലയും കൂലിയും ഇല്ലാതെ പണം ഉണ്ടാക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ ന്യായീകരിക്കുകയും ചെയ്യും.
ഈ ഇരട്ടത്താപ്പ് ആണ് തുറന്നു കാട്ടിയത്. കമ്മ്യൂണിസ്റ്റ്‌കാർ പരിപ്പ് വടയും, കട്ടൻ ചായയും കുടിച്ച് നടക്കണം എന്നല്ല പറഞ്ഞത്, അവരും പണം ഉണ്ടാക്കട്ടെ. പക്ഷെ ഒരുവശത്ത് സ്വന്തം വീട്ടിൽ പോലും കമ്മ്യൂണിസ്റ്റ്‌ ആശയം നടപ്പാക്കാതെ പണം ഉണ്ടാക്കുകയും, മറുവശത്ത് അധ്വാനിച്ചു പണം ഉണ്ടാക്കുന്നവരെ ശത്രു പക്ഷത്ത് നിർത്തുകയും ചെയ്യുന്ന ആ ഏർപ്പാട് ഉണ്ടല്ലോ അത് വേണ്ട എന്നെ പറഞ്ഞുള്ളൂ.
രണ്ടും കൂടി വേണ്ട, അത്ര തന്നെ

Tags: cpmJithin K Jacob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.