Kerala

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍

Published by

പത്തനംതിട്ട: എലിപ്പനി പ്രതിരോധ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. പെരുനാടാണ് സംഭവം.

അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ ജനറല്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡിഎംഒ അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by