Kerala

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

Published by

പത്തനംതിട്ട: തിരുവല്ല നിരണത്ത് മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു. നിരണം സെന്‍ട്രല്‍ കോട്ടയ്‌ക്കച്ചിറയില്‍ വീട്ടില്‍ രാജേഷ് (അബു- 45) ആണ് മരിച്ചത്. പാടശേഖരത്തില്‍ വള്ളം ഒഴുക്കില്‍പ്പെട്ട് മറിയുകയും നീന്തല്‍ വശമില്ലാതിരുന്ന രാജേഷ് ഇതോടെ വെള്ളത്തില്‍ മുങ്ങിപ്പോവുകയുമായിരുന്നു. സമീപവാസികള്‍ രാജേഷിനെ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സജിത. മക്കള്‍: അഖില്‍, രജനി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by