തിരുവനന്തപുരം: ഇത്തവണത്തെ സ്‌കൂള്‍ അക്കാദമിക് കലണ്ടര്‍ പ്രകാരം എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും. യുപി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളാണുളളത്.
തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങള്‍. 1000 പഠന മണിക്കൂറുകള്‍ ഉണ്ടാകും.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെഇആര്‍ പ്രകാരം 1100 പഠനമണിക്കൂര്‍ വേണ്ടതുണ്ട്.198 അധ്യയന ദിവസങ്ങളും തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ക്കിംഗ് ഡേ അല്ലാത്ത ഏഴ് ശനിയാഴ്ചകളും ചേര്‍ത്ത് 205 അധ്യയന ദിവസങ്ങള്‍ ലഭിക്കും. ഇതുകൂടാതെ വെള്ളിയാഴ്ച ഒഴികെ സാധ്യമായ ദിവസങ്ങളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സ്‌കൂള്‍ അക്കാദമിക കലണ്ടര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഒപ്പിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക