India

ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി ഉയര്‍ത്തി ഉന്നത പാക് സൈനികോദ്യോഗസ്ഥന്‍; കയ്യബദ്ധം പറ്റാമെന്ന് സഹീര്‍ ഷംസദ് മിര്‍സ

ഇന്ത്യയ്ക്കെതിരെ ആണവായുധഭീഷണി ഉയര്‍ത്തി പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥനായ ജനറല്‍ സഹീര്‍ ഷംസദ് മിര്‍സ. ഇതുവരെ ഇന്ത്യയ്ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ അതുണ്ടാകില്ലെന്ന് ഉറപ്പുപറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Published by

ഇസ്ലാമബാദ് :ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി ഉയര്‍ത്തി പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥനായ ജനറല്‍ സഹീര്‍ ഷംസദ് മിര്‍സ. ഇതുവരെ ഇന്ത്യയ്‌ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ അതുണ്ടാകില്ലെന്ന് ഉറപ്പുപറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇക്കുറി അത് സംഭവിച്ചില്ല. പക്ഷെ ഏത് സമയത്തും കണക്കുകൂട്ടലുകളില്‍ തന്ത്രപരമായ പിഴവ് സംഭവിക്കാം. കാരണം പ്രതിസന്ധി തുടരുമ്പോള്‍ പ്രതികരണം വ്യത്യസ്തമായിരിക്കും.”- അദ്ദേഹം പറഞ്ഞു.

ആണവഭീഷണി ഉയര്‍ത്തി ഇന്ത്യയെ ഭീഷണിപ്പെടുത്തി ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി മോദി ഈയിടെ പ്രസ്താവിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായി പല പാകിസ്ഥാന്‍ നേതാക്കളും ആണവായുധ ഭീഷണി ഉയര്‍ത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക