Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2025, 06:00 am IST
in Editorial

കര്‍ഷകര്‍ക്ക് എന്നും താങ്ങായി നില്‍ക്കുന്ന നയം, കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ തുടരുന്നു എന്നത് സ്വാഗതാര്‍ഹം തന്നെ. ബജറ്റ് വിഹിതത്തിന്റെ കാര്യത്തിലായാലും വായ്‌പകളുടെ കാര്യത്തിലായാലും വിള ഇന്‍ഷുറന്‍സ് വഴിയായാലും കര്‍ഷകര്‍ക്ക് ആശ്വാസവും സഹായകവുമാവുന്ന ഒട്ടേറെ നടപടികള്‍ നരേന്ദ്ര മോദി നയിക്കുന്ന സര്‍ക്കാര്‍ കൈക്കൊണ്ടുപോരുന്നുണ്ട്. കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് എത്തുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി വഴിയുള്ള പ്രതിവര്‍ഷം ആറായിരം രൂപ ഏറെ ശ്ലാഘനീയമായ നടപടിയാണ്. അത്തരം പ്രോല്‍സാഹന നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് നെല്ലിന്റെ താങ്ങുവിലയില്‍ വരുത്തിയ വര്‍ധന. ഭാരിച്ച ചെലവും കീടബാധകളും കാലാവസ്ഥാ വ്യതിയാനവും കൊണ്ടു നട്ടംതിരിയുന്ന നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരും ഈ നടപടി. കാര്‍ഷിക മേഖല എന്നു വിഭാവനം ചെയ്യുമ്പോള്‍, നാണ്യവിളകള്‍ അടക്കം ഒട്ടേറെ വിളകള്‍ ആ ഗണത്തില്‍ വരുമെങ്കിലും നെല്ല് അടക്കമുള്ള ധാന്യവിളകളാണ് കൃഷിയുടെ അടിത്തറ. പ്രത്യേകിച്ച് നെല്‍കൃഷി. പ്രതിസന്ധികളില്‍ തകരാതെ അതിനെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സഹായ ഹസ്തം നീട്ടിയേ മതിയാകൂ. അത് അറിഞ്ഞുള്ള നടപടിയാണ് ഇപ്പോഴുണ്ടായത്. ജനഹിതമറിയുന്ന ഭരണമാണല്ലോ വേണ്ടതും.

സാധാരണ നെല്ല് ക്വിന്റലിന് 2300ല്‍ നിന്ന് 2369 ആയും ഗ്രേഡ് എയ്‌ക്ക് 2320ല്‍ നിന്ന് 2389 ആയും ആണ് ഉയര്‍ത്തിയത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി, താങ്ങാവുന്ന പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്‌പ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി തുടരുകയും ചെയ്യും. ഒറ്റനോട്ടത്തില്‍ നേരിയ വര്‍ധനവാണെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണിത്. അതേ സമയം, കേരളത്തിലെ കര്‍ഷകര്‍ക്ക് ഈ നടപടിയുടെ ഫലം ലഭിക്കാതെ പോകുന്നു എന്നതാണ് ദൗര്‍ഭാഗ്യകരം. കേന്ദ്രം വര്‍ധിപ്പിക്കുന്ന വിഹിതം കേരളം, തങ്ങള്‍ നല്‍കുന്ന ബോണസ് തുകയില്‍ കുറയ്‌ക്കുന്ന രീതിയാണു തുടര്‍ന്നു പോരുന്നത്. അത് ഇത്തവണയും ഉണ്ടാവില്ലെന്നു പറയാനുമാവില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു, കേരളത്തില്‍ കൂലി വളരെ കൂടുതലായതിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു ബോണസ് നല്‍കുന്നത്. താങ്ങുവിലയിലുണ്ടാകുന്ന വര്‍ധനവിനനുസരിച്ചു ബോണസില്‍ കുറവുവരുമ്പോള്‍ ഫലത്തില്‍ കേരളത്തിലുള്ളവര്‍ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ലഭ്യമാകുന്നില്ല. നിലവില്‍ കേന്ദ്രം താങ്ങുവിലയുടെ തുക, സംസ്ഥാനത്തേ നോഡല്‍ ഏജന്‍സിയായ സപ്ലൈക്കോയ്‌ക്കാണു കൈമാറുന്നത്. അതിനു പകരം തുക നേരിട്ടു തങ്ങളുടെ അക്കൗണ്ടില്‍ വരുന്ന സംവിധാനം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നെല്ലിന്റെ താങ്ങുവില കിലോയക്ക് 13.6രൂപയായിരുന്നു. സംസ്ഥാനത്തിന്റെ പ്രോത്സാഹന ബോണസ് 5.4 രൂപയും. കേന്ദ്രസര്‍ക്കാര്‍ പലപ്പോഴായി 9.4 രൂപവരെ വര്‍ദ്ധിപ്പിച്ച് 2024-25 ല്‍ 23 രൂപവരെയാക്കി. എന്നാല്‍ 2021-22 മുതല്‍ സംസ്ഥാനം വിഹിതം കുറച്ചു. ആ വര്‍ഷം കേന്ദ്രം 72 പൈസ വര്‍ധിപ്പിച്ചതിനൊപ്പം ഹാന്‍ഡിലിങ് ചാര്‍ജ്ജായി കിലോയ്‌ക്ക് 12 പൈസയും കൂടി നല്‍കിത്തുടങ്ങി. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കടുംവെട്ടു തുടങ്ങിയത്. ആ വര്‍ഷം 20 പൈസ സംസ്ഥാനവിഹിതം കുറച്ചു. 22-23 ല്‍ കേന്ദ്രം ഒരു രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാനം 80 പൈസ കുറച്ചു. കര്‍ഷകന് ലഭിച്ചത് 20 പൈസയുടെ മാത്രം വര്‍ദ്ധന. സംസ്ഥാനത്തെ താങ്ങുവില 28.32രൂപ മാത്രമായി. 2023-24 ല്‍ 1.43 രൂപയും 2024-25ല്‍ 1.17 രൂപയും കേന്ദ്രം വര്‍ദ്ധിപ്പിച്ചു. അപ്പോഴെല്ലാം സംസ്ഥാനം അത്രയും തുക വിഹിതത്തില്‍ കുറച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ രണ്ടുവര്‍ഷം വര്‍ദ്ധിപ്പിച്ച 2.6 രൂപ കേരളത്തിലെ കര്‍ഷകര്‍ക്ക് സംസ്ഥാനം നല്‍കിയിട്ടില്ല. ഇതിന് പുറമെയാണ് സപ്ലൈക്കോയ്‌ക്ക് നല്‍കാനുള്ള 1058.13 കോടി രൂപ സംസ്ഥാനം തടഞ്ഞുവച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രോത്സാഹന ബോണസ് 602.28, ഔട്ട് ടേണ്‍ റേഷ്യോ വ്യത്യാസം (മില്ലുകള്‍ക്ക് നെല്ല് നല്‍കുമ്പോള്‍ തിരികെ അരിയായി നല്‍കുമ്പോഴുണ്ടാകുന്ന കുറവ്)-350.32 കോടി, ടൈഡ് ഓവര്‍ വിഹിതം(മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് അരി നല്‍കുന്നതിലെ പണം)-105.53 കോടിയുമാണ് സംസ്ഥാനം സപ്ലൈക്കോയ്‌ക്ക് നല്‍കാനുള്ളതെന്നും നിയമസഭാ രേഖകള്‍ സൂചിപ്പിക്കുന്നു.

Tags: FarmersCentral goverment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

60 വയസ്സ് കഴിഞ്ഞ 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.