ആലപ്പുഴ:ട്രാക്കില്‍ മരം വീണ് ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അരൂര്‍ കെല്‍ട്രോണിന് സമീപമാണ് മരം ട്രാക്കില്‍ വീണത്.
ഇതോടെ ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടു. ആലപ്പുഴ – ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനില്‍ പിടിച്ചിട്ടു.
ആലപ്പുഴ – കണ്ണൂര്‍ എക്സ്പ്രസ് തുറവൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും പിടിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: